HIGHLIGHTS : Ramanattukara murder: Accused remanded
ഫറോക്ക്: രാമനാട്ടുകരയില്‍ കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് നെല്ലിക്കുന്ന് വീട്ടില്‍ ഷിബിന്‍ (31) കൊല്ലപ്പെട്ട കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച കസ്റ്റഡിയിലെടു ത്ത രാമനാട്ടുകര സ്വദേശിയും ഇപ്പോള്‍ കൊണ്ടോട്ടി പെട്ടെന്ന ങ്ങാടിയില്‍ താമസക്കാരനുമായ പൂ വഞ്ചേരി ഹൗസില്‍ മുഹമ്മദ് ഇജാ സി (25) നെയാണ് തിങ്കളാഴ്ച അറ സ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ഞായര്‍ ഉച്ചയോടെയാണ് കൊലപാതക സംഭവം പുറത്തറി യുന്നത്. ശനിയാഴ്ച രാത്രി കൊ ല്ലപ്പെട്ട ഷിബിനും പ്രതിയുമുള്‍പ്പെടെ നാ ലംഗ സം ഘം ഒന്നി ച്ച് നഗര ത്തിലെ ബൈപാ സ് മേല്‍ പ്പാലത്തിന് ടുത്തുള്ള ഗ്രൗണ്ടിന് പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന് പിന്നിലു ള്ള ഒഴിഞ്ഞ പറമ്പിലിരുന്ന് മദ്യപി ക്കുന്നതിനിടെയായിരുന്നു അടി പിടിയും കൊലപാതകവും. സം ഭവത്തില്‍ കൂടെയുണ്ടായിരുന്നവ ര്‍ക്ക് പങ്കില്ലെന്നും പ്രതി കുറ്റം സമ്മതിച്ചതായും ഫറോക്ക് അസി. കമീഷണര്‍ എ എം സിദ്ദീ ഖ് അറിയിച്ചു. നാലുപേരും ആദ്യം മദ്യം കഴിച്ചെത്തി, സംഭവ സ്ഥലത്ത് നിന്ന് വീണ്ടും മദ്യം കഴിച്ചശേഷമാണ് ഇജാസും ഷി ബിനും അടിപിടിയുണ്ടായത്.
ഇതിനിടയില്‍ മറ്റു രണ്ടുപേര്‍ മദ്യലഹ രിയില്‍ ഉറങ്ങിയിരുന്നതായും വി ശദ മൊഴിയെടുക്കലില്‍ വെളിവാ യതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കിലെന്ന് വ്യക്തമായതിനാലാണ് കസ്റ്റഡി യിലായിരുന്ന രണ്ടുപേരെയും തി ങ്കളാഴ്ച വിട്ടയച്ചത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തി നാണ് അന്വേഷണ ചുമതല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു