തിരൂരില്‍ നിന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരൂര്‍: സഹോദരനൊപ്പം വീട്ടുവളപ്പിലെ കുളത്തില്‍ നിന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുന്നാവായ സൗത്ത് പല്ലാറില്‍ കുളത്തില്‍ നീന്തല്‍ പടി ക്കുന്നതിന്നിടെ വെള്ളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് പല്ലാര്‍ മാങ്കടവത്ത് പുത്തന്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ മുബാരിസ് (18) ആണ് മരണപ്പെട്ടത്.

തിരൂര്‍ ഫാത്തിമ മാതസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

മാതാവ്: മുനീറ, സഹോദരങ്ങള്‍: മുബശിര്‍, മുഫീദ, മുഷിദ. സൗത്ത് പല്ലാര്‍ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി

Related Articles