Section

malabari-logo-mobile

പാട്ടു പാടിയും താളം പിടിച്ചും നടീല്‍ ഉത്സവവുമായി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : മലപ്പുറം: ക്ലാസ്സ് മുറികളിലെ തിയറി ക്ലാസ്സുകള്‍ക്ക് താത്ക്കാലിക അവധി നല്‍കി ആവേശത്തോടെ പാടത്തിറങ്ങി ഞാറു നട്ടു വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മലപ്പുറ...

മലപ്പുറം: ക്ലാസ്സ് മുറികളിലെ തിയറി ക്ലാസ്സുകള്‍ക്ക് താത്ക്കാലിക അവധി നല്‍കി ആവേശത്തോടെ പാടത്തിറങ്ങി ഞാറു നട്ടു വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മലപ്പുറം ഗവ. കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ആനക്കയം സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിന്റെ സഹകരണത്തോടെ ഞാറു നടീല്‍ പ്രായോഗിക പരിശീലന പരിശീലന പരിപാടിയില്‍ പങ്കാളികളായത്. വിദ്യാര്‍ത്ഥികളില്‍ നെല്‍ കൃഷി സംസ്‌കാരം വളര്‍ത്തിയെടുക്കുക, കര്‍ഷകര്‍ക്ക് മതിയായ ആദരവും പരിഗണനയും നല്‍കുക, കൃഷി ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍കൃഷി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആനക്കയം സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ ഉദ്ഘാടനം ചെയ്തു. നെല്‍ വിത്തു പാകല്‍ ,ഞാറു പറിക്കല്‍, നടീല്‍, കള പറിക്കല്‍, വളം ചേര്‍ക്കല്‍, കൊയ്ത്ത് തുടങ്ങിയ വിഷയങ്ങളില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് രമ്യ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു.

sameeksha-malabarinews

തുടര്‍ന്ന് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, ഫാമിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പാടത്തിറങ്ങി പാട്ടു പാടിയും താളം പിടിച്ചും ഞാറു നടീല്‍ പ്രായോഗിക പരിശീലനവും നടത്തി. 100 ഓളം എന്‍.എസ്.എസ് വളണ്ടിയര്‍ പങ്കെടുത്ത നടീല്‍ ഉത്സവത്തിന് പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ , പ്രൊഫ. ഹസനത്ത് , വളണ്ടിയര്‍ സെക്രട്ടറിമാരായ അഞ്ജലി മോഹന്‍ദാസ്, അര്‍ശദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!