വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: നാട്ടുകാര്‍ സ്‌കൂളിലെ സ്റ്റാഫ് റൂം അടിച്ചുതകര്‍ത്തു

സുല്‍ത്താന്‍ ബത്തേരി വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതിഷേധവുമായി ്‌സകൂളിലെത്തിയ നാട്ടുകാര്‍ സ്‌കൂളിലെ സ്റ്റാഫ് റൂം അടിച്ചുതകര്‍ത്തു. ചില അധ്യാപകര്‍ക്ക് നേരേയും കയ്യേറ്റമുണ്ടായി.

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷറിനാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്ന് വൈകീട്ട് വയനാട് കളക്ടര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തും. ബുധനാഴ്ച വൈകീട്ട് മൂന്നേകാലിന് കുട്ടിക്ക് ക്ലാസില്‍വെച്ച് പാമ്പുകടിയേറ്റിട്ടും രക്ഷിതാവ് വന്നിട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക അധ്യാപകര്‍ കൊണ്ടുപോയത്. ക്ലാസിലെ കുട്ടികള്‍ സംഭവം പറഞ്ഞിട്ടും അധ്യാപകനായ ഷജില്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി എന്ന പറഞ്ഞതായി സഹപാഠികള്‍ പറയുന്നു. മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് സ്‌കൂളില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന രക്ഷിതാക്കളും കുട്ടികളും ആരോപിക്കുന്നു. ഈ ്‌സ്‌കൂളിലെ അധ്യാപകരില്‍ പലരും കാറടക്കമുള്ള സ്വന്തം വാഹനത്തില്‍ വരുന്നവരാണ്.

ഇന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകര്‍ സ്റ്റാഫ് റൂമില്‍കയറി വാതിലടച്ചു എന്ന് പറയപ്പെടുന്ന ഇതോടെ നാട്ടുകാര്‍ സ്റ്റാഫ് റൂമിന്റെ വാതില്‍ തല്ലിതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. സ്‌കൂള്‍ അധികൃതര്‍ അനാസ്ഥ വളരെ ഗൗരവതരമാണ്.

Share news
error: Content is protected !!
Scroll to Top