തിരൂരങ്ങാടി : ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ടിലെ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി.
2015ല്‍ നിലവില്‍ വന്ന ഫാര്‍മസി പ്രാക്ടീസ് റഗുലേറ്ററി ആക്ട് പ്രകാരം രാജ്യത്ത് ഫാര്‍മസിസ്റ്റുകള്‍ മാത്രമെ ഔഷധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ ഇപ്പോള്‍ കേന്ദ്രഗവണ്‍മന്റ് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ടിലെ ഷെഡ്യൂള്‍ കെ യില്‍ ഭേദഗതി വരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, സബ് സെന്ററുകളിലും
ഔഷധ സാക്ഷരത നേടാത്തവര്‍ക്ക് മരുന്ന് എടുത്ത് കൊടുക്കാന്‍ അനുവാദം നല്‍കാനുള്ള ശ്രമത്തിലാണ്. ഇത്തരം ആളുകള്‍ മരുന്ന് കൈകാര്യം ചെയ്യുന്നത് ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു
നിയമ
പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം .ബക്ഷ് അദ്ധ്യക്ഷത വഹിച്ചു. ലീന.കെ,വനജ.എം,അനില്‍കുമാര്‍. എ,ഷെരീഫ്. എം എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് തടത്തില്‍ നന്ദി രേഖപ്പെടുത്തി.




