Section

malabari-logo-mobile

ചെമ്മാട്ട് റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌ക്കനെ ആശുപത്രിയില്‍ എത്തിച്ചു

HIGHLIGHTS : തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡ് ജംഗ്ഷനില്‍ ഫൂട്ട്പാത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയാളെ വ്യാപാരികളും ട്രോമകെയര്‍ പ്രവര്‍ത്തകരും ആശുപത്രിയില്‍...

തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡ് ജംഗ്ഷനില്‍ ഫൂട്ട്പാത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയാളെ വ്യാപാരികളും ട്രോമകെയര്‍ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിച്ചു. ഉദ്ദേശം 55 വയസ്സു പ്രായം തോന്നിക്കുന്ന ഇയാള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആദ്യം തിരൂരങ്ങാടി താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരുനിറമാണ്. പച്ച ഷര്‍ട്ടും കറുപ്പ് പാന്റസുമാണ് ധരിച്ചിരിക്കുന്നത്.

sameeksha-malabarinews

വ്യാഴാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ഇയാള്‍ ആദ്യം ഫുട്ട്പാത്തില്‍ കുഴഞ്ഞിരിക്കുകയും പിന്നീട് കിടക്കുകയുമായിരുന്നു. വ്യാപരികളായ ഇ. മുഹമ്മദ് ഷാഫി, അലി, റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!