സ്വജീവന്‍ പണയപ്പെടുത്തി കുരുന്നുകളെ രക്ഷിച്ച ഷാക്കിറിന് നാടിന്റെ സ്‌നേഹഭവനം

ബൈത്തു റഹ്മ സമര്‍പ്പണം നാളെ

ഓര്‍മ്മയില്ലെ ഷാക്കിറിനെ, പരപ്പനങ്ങാടിക്കാര്‍ക്ക് …..2018ലെ മഹാപ്രളയത്തില്‍ കുത്തിയൊലിച്ചുവരുന്ന കടലുണ്ടിപുഴയിലെ ഒഴുക്കില്‍ പെട്ട മൂന്നുകുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ മറന്ന് പുഴയിലേക്ക് എടുത്തുചാടിയ ഷാക്കിര്‍ കുന്നത്തേരിയെ.

സ്വന്തമായി ഒരു വീടില്ലാത്ത ഷാക്കിറിന് സ്‌നേഹവീടൊരുക്കുകയാണ് മുസ്ലീംലീഗ് പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് കമ്മറ്റി. മുസ്ലീംലീഗിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്
വീടിന്റെ സമര്‍പ്പണം വെള്ളിയാഴ്ച വൈകീട്ട് സയ്യിദ് ഹംസ ബാഫക്കി തങ്ങള്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മുസ്ലീംലീഗ് സ്റ്റേറ്കമ്മറ്റി സെക്രട്ടറി സിഎച്ച് അബ്ദുറഹിമാന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തും.

വാര്‍ത്താസമ്മേളനത്തില്‍ പി.പി കുഞ്ഞാവ ഹാജി, എന്‍ അബ്ദുല്‍ കാദര്‍ഹാജി, എംഎകെ തങ്ങള്‍, എ. സിദ്ധീഖ്, എ. ഉസ്മാന്‍,മുഹമ്മദ് ജമാല്‍ എ.അസീസ്, പിപി കുഞ്ഞു. എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top