വയനാട്: വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാല ഡറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.
സംഭവം ജില്ലാ വിദ്യാഭ്യാസ ഡറക്ടര്‍ അന്വേഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മറ്റ് അധ്യാപകര്‍ക്ക് മെമ്മോ അയക്കുമെന്നും വ്യക്തമാക്കി.
പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും പിതാവ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് ക്ലാസ് മുറിയില്‍ വെച്ച് കുട്ടിക്ക് പാമ്പ് കടിയേറ്റത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് ഷെഹല ഷെറിന്‍.




