ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്

ചെന്നൈ: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ ചോദ്യം ചെയ്‌തെങ്കിലും അധ്യാപകര്‍ക്കെതിരെ സംശയാസ്പദമായ തരത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന വിശദീകരണം.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികളുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.

തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരാണെന്ന് എഴുതി വെച്ചായിരുന്നു ഫാത്തിമ ആത്മഹത്യ ചെയ്തത്.

Share news
error: Content is protected !!
Scroll to Top