തെന്നലയില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ തപന്‍ മൊണ്ടാല്‍, ദീപക് മൊണ്ടാല്‍ എന്നിവരാണ് പിടിയിലായത്. തെന്നല, വൈദ്യരങ്ങാടി ഭാഗങ്ങളില്‍ എക്‌സൈസും തിരൂരങ്ങാടി പോലീസുമായി നടത്തിയ കമ്പയിന്‍ റെയിഡിലാണ് 140 പൊതി (280 ഗ്രാം) കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായത്.

ഇരുവരും ഒരു വര്‍ഷത്തോളമായി കേരളത്തില്‍ കൂലിപണിക്ക് വന്നവരാണ്. രാത്രിയില്‍ ഇവര്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.
പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പ്രവന്റിവ് ഓഫീസര്‍മാരായ വി.കെ.സൂരജ്, പി.ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിത്ത് എം.കെ, നിതിന്‍ .സി, ഡ്രൈവര്‍ ഷജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top