Section

malabari-logo-mobile

എറണാകുളത്ത് ശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം; ബെവ്‌കോയില്‍ 3000 കുപ്പികള്‍ വീണ് പൊട്ടി

HIGHLIGHTS : Strong winds and rain in Ernakulam, widespread damage; 3000 bottles of Bevco fell and broke

കൊച്ചി: എറണാകുളം കാക്കനാട് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ 25-ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണു. ശക്തമായ കാറ്റില്‍ ഇന്‍ഫോപാര്‍ക്ക് ബെവ്‌കോ ഔറ്റില്‍ അലമാരകള്‍ മറിഞ്ഞ് 3,000-ഓളം കുപ്പികള്‍ താഴെവീണ് നശിച്ചു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കനത്ത കാറ്റില്‍ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ട്. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണ് റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ്. നിലവില്‍ പ്രദേശങ്ങളില്‍ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും വരുംമണിക്കൂറിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!