Section

malabari-logo-mobile

ചൈനയിൽ ശക്തമായ ഭൂകമ്പം; 111 മരണം

HIGHLIGHTS : Strong Earthquake in China; 111 death

ബീജിംഗ് : വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണ് 111 പേർ മരിച്ചു. ഗാൻസു പ്രവിശ്യയിലാണ് കനത്ത നാശം ഉണ്ടായത്. ഇവിടെ നൂറോളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സമീപ പ്രവിശ്യയായ ക്വിങ്ഹായിലെ ഹൈദോങ് നഗരത്തിൽ 11 പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.

sameeksha-malabarinews

ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി.

നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന്പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു.

ക്വിൻഗായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി. ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!