തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർതീരുമാനിച്ചു. നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക് ബാങ്ക്‌അക്കൗണ്ടുവഴിയും തുക ലഭിക്കും. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്‌ക്കും. ക്രിസ്‌മസിനുമുമ്പ് എല്ലാപെൻഷൻകാർക്കും തുക ലഭ്യമാക്കാൻ നിർദേശിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ 57,400 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായിവിതരണം ചെയ്‌തത്. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപയും നൽകി. 64 ലക്ഷം പേരാണ്‌പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക്‌മസ്റ്ററിങ് പൂർത്തിയാക്കുന്ന മാസവും പെൻഷൻ ലഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




