തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു

തിരൂർ: ഇരിങ്ങാവൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. സിപിഐഎം തലക്കടത്തൂർ വെസ്റ്റ് ബ്രാഞ്ച് അംഗം നാലുകണ്ടത്തിൽ വിനോദിൻ്റെ മകനും ഡിവൈഎഫ്ഐതലക്കടത്തൂർ വെസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ മൃദുൽ (21), അയൽവാസിയും സുഹൃത്തുമായ കുടുക്കിൽ ഇബ്രാഹിമിൻ്റ മകൻ ഇർഫാൻ കുടുക്കിൽ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നുഅപകടം

ടർഫിലെ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലുംതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെമരിച്ചു.

മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ തലക്കടത്തൂർ പടിഞ്ഞാക്കര മദ്രസയിൽപൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെത്തിക്കും. മൃദുലിൻ്റെ അമ്മ: സുജാത, സഹോദരന്‍: മിഥുന്‍. മുഹമ്മദ് ഇര്‍ഫാന്‍റ മാതാവ്: സുബൈദ, സഹോദരങ്ങൾ: മുഹമ്മദ് ഇര്‍ഷാദ്‌, ഇർഷാന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top