Section

malabari-logo-mobile

കോഴിക്കോട് വാഹനം നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

HIGHLIGHTS : The bus driver's license will be revoked for brutally beating the car driver after stopping the vehicle in Kozhikode

കോഴിക്കോട്: നടുറോഡിൽ ബസ് നിർത്തിയിറങ്ങി കാർ ഡ്രൈവറെ മർദിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടർ വാഹന വകുപ്പിനു ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ്ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ്അറസ്റ്റ് ചെയ്‌.

മാനാഞ്ചിറയിൽ ബസ് തട്ടിയതു കാർ യാത്രക്കാർ ചോദ്യം ചെയ്‌തതിനായിരുന്നു ക്രൂരമർദനം. ബേപ്പൂർമെഡിക്കൽ കോളജ് റൂട്ടിലോടുന്ന അൽഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്കാർ ഡ്രൈവറുടെ ഭാര്യയെഅസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു

sameeksha-malabarinews

കാർ ഡ്രൈവർ തൻ്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പേർക്കുപങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!