അഖിലേന്ത്യ പൊതുപണിമുടക്ക്: രണ്ടാം ദിവസവും ട്രെയിന്‍ തടയുന്നു

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന്റെ രണ്ടാം ദിവസവും പലയിടങ്ങളിലും ട്രെയിനുകള്‍ തടഞ്ഞു.തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വേണാട് എക്‌സ്പ്രസ്സ് സമരാനുകൂലികള്‍ തടഞ്ഞു. ഇവിടെ 45 മിനിറ്റോളം ട്രെയിനുകള്‍ തടഞ്ഞു.

കേരളത്തില്‍ 482 സമരകേന്ദ്രങ്ങളാണുള്ളത്. 32 കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടഞ്ഞു.

ശബരിമല സര്‍വീസ് ഒഴികെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഓട്ടോ ടാക്‌സി മേഖല പൂര്‍ണമായും സ്തംഭിച്ചു.

Related Articles