Section

malabari-logo-mobile

കാശ്മീര്‍: സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നവര്‍ക്ക് ഇനി പാസ്‌പോര്‍ട്ടിനും സര്‍ക്കാര്‍ ജോലിക്കും ക്ലിയറന്‍സ് നല്‍കില്ല

HIGHLIGHTS : Stone pelting to now cost security clearance for passport, govt services in J&K

ശ്രീനഗര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ പുതിയ നീക്കവുമായി ജമ്മു കാശ്മീര്‍ ഭരണകൂടം. ക്രമസമാധാന ലംഘന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സൈന്യത്തിനെതിരേ കല്ലെറിയുന്നവര്‍ക്കും ഇനിമുതല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നല്‍കില്ല. സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കില്ലെന്നും ജമ്മു കാശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ അതാത് ലോക്കല്‍ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്എസ്പി എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കി. പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങള്‍ , അക്രമ സമയത്തെ ചിത്രങ്ങള്‍, വീഡിയോ, ഒഡിയോ ക്ലിപ് തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്ക്ണമെന്ന് എസ്എസ്പിയുടെ സര്‍ക്കുലറില്‍ പറയുന്നു.

sameeksha-malabarinews

പോലീസ് പരിശോധനയില്‍ ഇത്തരത്തില്‍ സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് ക്ലിയറന്‍സിന് പുറമേ ജമ്മു കാശ്മീര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനും സിെഎഡി വിഭാഗത്തില്‍ നിന്നുള്ള തൃപ്തികരമായ വെരിഫിക്കേഷന്‍ റിപ്പോര്‍ച്ച് നിര്‍ബന്ധമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!