മലപ്പുറം ജില്ലയുടെ അഭിമാനമായി ഡോ. ജെ. ഒ അരുണിനും ഡോ. എം.സി റജിലിനും സംസ്ഥാന റവന്യൂ പുരസ്‌കാരം

സംസ്ഥാനത്ത് റവന്യു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സേവനത്തിന് മലപ്പുറം ജില്ലയിലെ ഡപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി.റജില്‍, ഡോ.ജെ. ഒ. അരുണ്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ദേശീയ പാത സ്ഥലമെടുപ്പ് കാര്യാലയത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറാണ് ഡോ.ജെ. ഒ. അരുണ്‍. റവന്യു റിക്കവറി വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ചുമതലയാണ് ഡോ.എം.സി.റജില്‍ വഹിക്കുന്നത്.

ദേശീയ പാത സ്ഥലമെടുപ്പ് കാര്യാലയത്തിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.എം. സനീറയും മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. വണ്ടൂര്‍ വില്ലേജ് ഓഫീസിലെ എം.അബ്ദുള്‍ ഗഫൂര്‍ ,കൊണ്ടോട്ടി വില്ലേജ് ഓഫീസിലെ സി.കെ. റഷീദ്, വെള്ളയൂര്‍ വില്ലേജ് ഓഫീസിലെ കെ. ഹരീഷ് എന്നിവര്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള സംസ്ഥാന റവന്യു പുരസ്‌കാരത്തിന് അര്‍ഹരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top