മലപ്പുറം: അരലക്ഷം രൂപയുടെ എട്ട് ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ മലപ്പുറം പൊലീസിന്റെ പിടിയില്‍. കുറുവ പാങ്ങ് സ്വദേശികളായ തൈരനില്‍ അബ്ദുള്‍ വാഹിദ് (29), വലിയ പിടിയക്കല്‍ അബ്ദുള്‍ ഖാദര്‍ (26), മുരിങ്ങാത്തൊടി മുജീബ് (27) വലിയ പിടിയക്കല്‍ ഷുഹൈബ് (26), എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിലെ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് ജില്ലയിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്നു.
മലപ്പുറം എസ്‌ഐ ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, സലീം പൂവതി, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ അബ്ദുല്‍ വാഹിദിനെ മാസങ്ങള്‍ക്കുമുമ്പ് എംഡി എംഎയുമായി പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയിരുന്നു ഈ കേസില്‍ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



