സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ വെള്ളിത്തിളക്കുവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്

തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന 48 -ാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

അത്ലറ്റിക് മേഖലയില്‍ പുതിയ താരങ്ങളെ കണ്ടെത്തുന്നതിനായി തുടങ്ങിയ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏക ക്ലബ്ബാണ് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്. കഴിഞ്ഞ മാസം നടന്ന ജൂനിയര്‍ മീറ്റിലും ക്ലബ്ബിലെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ ചീഫ് കോച്ചും മുന്‍ കേരളാ പോലീസ് ഫുട്ബാള്‍ താരവുമായ കെടി വിനോദ് ജാവലിന്‍ ത്രോയിലും 4 X 100 മീറ്ററിലും വെള്ളി മെഡലും, 800 മീറ്ററില്‍ വെങ്കല മെഡലും നേടി.

വനിത വിഭാഗത്തില്‍ ഷീബ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡലും, ദില്‍ഷ മനോജ് 100 മീറ്റര്‍ ഓട്ടത്തിലും 5000 മീറ്റര്‍ നടത്ത മല്‍സരത്തിലും വെങ്കല മെഡലുകള്‍ സ്വന്തമാക്കി. ക്ലബ്ബിലെ മറ്റു താരങ്ങളായ, ഉണ്ണികൃഷ്ണന്‍ കെ ( 100 മീറ്റര്‍), അബ്ദുള്‍ അനീഷ് (100 മീറ്റര്‍), വിബീഷ്(ലോങ് -ജമ്പ്), ജിതേഷ് 5000 മീറ്റര്‍, സലാം പരപ്പനങ്ങാടി (ജാവലിന്‍ ത്രോ) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇനി വരുന്ന കിഡ്‌സ് മീറ്റിലും കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് ക്ലബിലെ ഭാരവാഹികള്‍

 

Share news
error: Content is protected !!
Scroll to Top