ഇഡിക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിട്ടതായാണ് സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്‌ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പേര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിപ്പിച്ചെന്നു സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലൂസുകാരുടെ മൊഴിയിലുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിപ്പിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുടര്‍നടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും

Share news
error: Content is protected !!
Scroll to Top