കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

കാലിക്കറ്റ് കാമ്പസില്‍ സ്നേഹതണ്ണീര്‍ക്കുടം ഒരുക്കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രകൃതിസംരക്ഷണ സംഘത്തിന്റെ സഹകരണത്തോടെ സ്നേഹതണ്ണീര്‍ക്കുടം പദ്ധതിക്ക് തുടക്കമായി. സുവോളജി വകുപ്പദ്ധ്യക്ഷ ഡോ.ഇ. പുഷ്പലത കുടത്തിലേക്ക് ജലം പകര്‍ന്നുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ലൈഫ് സയന്‍ സ് വിഭാഗം അദ്ധ്യാപകന്‍ ഡോ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഷാജി തോമസ് എന്‍. പദ്ധതി വിശദീകരിച്ചു. രണ്ടു വകുപ്പുകളിലേയും വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഫിസിയോളജി വിഭാഗത്തിലെ മേഘനാഥ് നന്ദി പറഞ്ഞു.

ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 15-ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സല്‍ ഉലമ, ബി.എസ്.സി., ബി.എം.എം.സി. നവംബര്‍ 2020 പരീക്ഷകളുടേയും ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടേയും ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ഓണ്‍ലൈന്‍ ലിങ്ക് 23 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷ 12-നും 2019 ബാച്ച് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 15-നും നടക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റ്ഡ കോളേജുകളിലേയും സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി മൂന്നാം സെമസ്റ്റര്‍ റഗുലര്‍ സപ്ലിമെന്റരി പരീക്ഷക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top