Section

malabari-logo-mobile

സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമേല്‍ക്കൈ

HIGHLIGHTS : തിരുവനന്തപുരം:  സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകള...

തിരുവനന്തപുരം:  സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 22 ഇടത്തും വ്യക്തമായ വിജയമാണ് ഇടതുമുന്നണി നേടിയത് 17 ഇടത്ത് യുഡിഎഫും, 5 ഇടത്ത് ബിജെപിയും വിജയിച്ചു.

ഇതില്‍ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി നെല്ലിക്കാണ്‍ വാര്‍ഡിലെ എല്‍ഡിഎഫിന്റെ വിജയവും രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭുരിപക്ഷം നല്‍കിയ മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ 174 വോട്ടിന്റെ വിജയവും ഏറെ
ശ്രദ്ധേയമായി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 9 വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നാണ് സിപിഎം സ്വതന്ത്രന്‍ സീറ്റ് പിടിച്ചത്.

sameeksha-malabarinews

ലോകസ്ഭാ തെരെഞ്ഞെടുപ്പില്‍ മൃഗീയഭുരിപക്ഷം ലഭിച്ച മലപ്പുറം ജില്ലയിലെ രണ്ട് സീറ്റും ഇടതുമുന്നണി നിലനിര്‍ത്തി. ആലിപറമ്പില്‍ ലീഗ് വിമതനായിരുന്നു നേരത്തെ ജയിച്ചത്. അദ്ദേഹം യുഡിഎഫിനൊപ്പം ചേര്‍ന്നിരുന്നു ഈ സീറ്റും യുഡിഎഫ് വിജയച്ചു.

പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി – വാര്‍ഡ് – ഇപ്പോള്‍ ജയിച്ച മുന്നണി എന്ന ക്രമത്തില്‍

തിരുവനന്തപുരം

1. കുന്നതുകാല്‍ (പഞ്ചാ) – കോട്ടുകോണം -എല്‍ഡിഎഫ്
2. അമ്പൂരി (പഞ്ചാ) – ചിറയക്കോട് – എല്‍ഡിഎഫ്
3. നാവായിക്കുളം (പഞ്ചാ) – ഇടമണ്‍നില – എല്‍ഡിഎഫ്
4. കല്ലറ (പഞ്ചാ) – വെള്ളംകുടി – യുഡിഫ് – (പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു)
5. കാട്ടാക്കട (പഞ്ചാ) – പനയംകോട് – – യുഡിഎഫ്
6. മാറനെല്ലൂര്‍ (പഞ്ചാ)- കണ്ടല – എല്‍ഡിഎഫ്
7. മാറനെല്ലൂര്‍ (പഞ്ചാ) – കുഴിവിള – ബിജെപി

കൊല്ലം

1. അഞ്ചല്‍ (പഞ്ചാ) – മാര്‍ക്കറ്റ് വാര്‍ഡ് – എല്‍ഡിഎഫ്
2. ഇട്ടിവ (പഞ്ചാ) – നെടുപുറം വാര്‍ഡ് – എല്‍ഡിഎഫ്
3. കടക്കല്‍ (പഞ്ചാ) – തുമ്പോല വാര്‍ഡ് – എല്‍ഡിഎഫ്
4. കിഴക്കേകല്ലട (പഞ്ചാ)- ഓണമ്പലം – യുഡിഎഫ്

ആലപ്പുഴ
1. മാവേലിക്കര (ബ്ലോ.പ) – വെട്ടിയാര്‍(ഡി) ് – യുഡിഎഫ്
2. കായംകുളം (മുന്‍) – വെയര്‍ഹൗസ് വാര്‍ഡ്- എല്‍ഡിഎഫ്
3. ചേര്‍ത്തല (മുന്‍) – ടിഡി അമ്പലം വാര്‍ഡ് – ബിജെപി
4. കുത്തിയതോട് (പഞ്ചാ)- മുത്തുപറമ്പ് – എല്‍ഡിഎഫ്
5. പാലമേല്‍ (പഞ്ചാ) – മുളകുവിള – എല്‍ഡിഎഫ്

പത്തനംതിട്ട

1. അങ്ങാടി പഞ്ചായത്ത് – നെല്ലിക്കാണ്‍ വാര്‍ഡ് – എല്‍ഡിഎഫ് (സ്വതന്ത്രന്‍)

കോട്ടയം
1. തിരുവാര്‍പ്പ് (പഞ്ചാ) – മോര്‍കാട് വാര്‍ഡ് ് – യുഡിഎഫ്
2. കരൂര്‍ (പഞ്ചാ) – വലവൂര്‍ ഇസ്റ്റ് വാര്‍ഡ് – എല്‍ഡിഎഫ് (സ്വതന്ത്രന്‍)
3. മൂന്നിലവ് (പഞ്ചാ)- ഒന്നാം വാര്‍ഡ് – യുഡിഎഫ്
4. പാമ്പാടി (ബ്ലോ.പ) – കിടങ്ങൂര്‍(ഡി)- യുഡിഎഫ്
5. പാമ്പാടി (ബ്ലോ.പ) – എലിക്കുളം (ഡി)് – എല്‍ഡിഎഫ്
6. മണിമല (പ) – രണ്ടാം വാര്‍ഡ് – യുഡിഎഫ്

ഇടുക്കി

1. തൊടുപുഴ (ബ്ലോ.പ) – മണക്കാട് (ഡി) – എല്‍ഡിഎഫ്
2. ദേവികുളം (ബ്ലോ.പ) – കാന്തലൂര്‍ (ഡി) – എല്‍ഡിഎഫ് –
3. തൊടുപുഴ (മുന്‍) – ഓഫീസ് വാര്‍ഡ്- ബിജെപി
4. ഉപ്പുതറ (പഞ്ചാ) – കപ്പിപ്പതാല്‍് – യുഡിഎഫ്
5. മാങ്കുളം (പഞ്ചാ) – ആനകുളം നോര്‍ത്ത് – എല്‍ഡിഎഫ്- പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

എറണാകുളം
1. നെല്ലിക്കുഴി (പഞ്ചാ) – വാര്‍ഡ്- എല്‍ഡിഎഫ്
2.മഴുവന്നൂര്‍ – ആറാം വാര്‍ഡ് – യുഡിഎഫ്

തൃശ്ശൂര്‍

1. തള്ളിക്കുളം (ബ്ലോ.പ) – ചേറ്റുവ (ഡി) – യുഡിഎഫ്
2. പൊയ്യ (പഞ്ചാ) – പൂപ്പത്തി – യുഡിഎഫ്
3. കോലഴി (പഞ്ചാ)- നോര്‍ത്ത് കോലഴി് – യുഡിഎഫ്
4. പാഞ്ഞാള്‍ (പഞ്ചാ)- കിള്ളിമംഗലം പടിഞ്ഞാട്ടുമുറി- യുഡിഎഫ്

പാലക്കാട്

1. കൊഴിഞ്ഞാമ്പാറ (പഞ്ചാ) – നാട്ടുകല്‍ – എല്‍ഡിഎഫ്
2. മലമ്പുഴ (പഞ്ചാ) – കടുക്കാംകുന്നം- ബിജെപി

മലപ്പുറം

1. ആനക്കയം (പഞ്ചാ) – നരിയാട്ടുപ്പാറ – യുഡിഎഫ് – യുഡിഎഫ്
2. മംഗലം (പഞ്ചാ) – കൂട്ടായി – യുഡിഎഫ് – യുഡിഎഫ്
3. ഊര്‍ങ്ങാട്ടീരി (പഞ്ചാ) – കളപ്പാറ – എല്‍ഡിഎഫ് – എല്‍ഡിഎഫ്
4. പരപ്പനങ്ങാടി (മുന്‍) – കീഴ്ച്ചിറ -എല്‍ഡിഎഫ്-വികസനമുന്നണി
5. ആലിപ്പറമ്പ് (പഞ്ചാ) – വട്ടപ്പറമ്പ് – ലീഗ് വിമതന്‍ – യുഡിഎഫ്

കോഴിക്കോട്

1. കൊടുവള്ളി (മുന്‍) – വാരിക്കുഴിത്താഴം- എല്‍ഡിഎഫ്

വയനാട്

1. മുട്ടില്‍ (പഞ്ചാ) – മാണ്ടാട് ് – എല്‍ഡിഎഫ് – പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

കണ്ണൂര്‍
1.ധര്‍മടം (പഞ്ചാ) – കോളനി കിഴക്കേ പാലയാട് – ബിജെപി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!