കോഴിക്കോട്ട് മദ്യം കഴിച്ചയാള്‍ മരിച്ചനിലയില്‍: രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍. കോടഞ്ചേരി ചെമ്പിരി പണിയകോളനി നിവാസിയായ കൊളമ്പന്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം മദ്യപിച്ച നാരായണന്‍, ഗോപാലന്‍ എന്നിവരെയാണ് കോഴിക്കോട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തോട്ടം തൊഴിലാളികളായ ഇവര്‍ ജോലി ചെയ്യുന്ന നൂറാംതോടിന് സമീപത്തെ പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലിരുന്ന് ഇവര്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ വഴിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ കഴിച്ചത് ഏത് തരം മദ്യമാണെന്ന് അറിവായിട്ടില്ല.

വിഷമദ്യം കഴിച്ചാണോ ഇവര്‍ മരണപ്പെട്ടതെന്ന് പോലീസോ എക്‌സൈസോ  ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top