തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 21 ഉം യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ നേടി

തിരുവനന്തപുരം:സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 21 ഉം യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രന്‍ ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍ തിരുവനന്തപുരം – കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് – കോട്ടുക്കോണം – ശ്രീകല. എല്‍ (സി.പി.ഐ(എം))- 57, അമ്പൂരി ഗ്രാമപഞ്ചായത്ത് – ചിറയക്കോട് – ബാബു ജോസഫ് (സി.പി.ഐ)- 183, നാവായിക്കുളം ഗ്രാമപഞ്ചായത്ത് – ഇടമണ്‍നില – നജീം.എം(സി.പി.ഐ(എം)) – 108, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് – കണ്ടല – നസീറ. ബി(സി.പി.ഐ(എം)) – 190, കൊല്ലം – അഞ്ചല്‍ ഗ്രാമപഞ്ചായത്ത് – മാര്‍ക്കറ്റ് വാര്‍ഡ് – നസീമ ബീവി സലിം (സി.പി.ഐ(എം))- 46, കടക്കല്‍ ഗ്രാമപഞ്ചായത്ത് – തുമ്പോട് – ജെ.എം. മര്‍ഫി(സി.പി.ഐ(എം)) – 287, ഇട്ടിവ ഗ്രാമപഞ്ചായത്ത് – നെടുംപുറം – ബി. ബൈജു (സി.പി.ഐ(എം)) – 480, പത്തനംതിട്ട – റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് – നെല്ലിയ്ക്കമണ്‍ – മാത്യൂസ് എബ്രഹാം(സി.പി.ഐ(എം) സ്വതന്ത്രന്‍) – 38, ആലപ്പുഴ – കുത്തിയതോട് ഗ്രാമപഞ്ചായത്ത് – മുത്തുപറമ്പ് – ഷിയാദ്.കെ.എസ്സ് (സി.പി.ഐ) – 76, കായംകുളം മുനിസിപ്പാലിറ്റി – വെയര്‍ ഹൗസ് – എ. ഷിജി (സി.പി.ഐ) – 73, പാലമേല്‍ ഗ്രാമപഞ്ചായത്ത് – മുകുളവിള – ധര്‍മ്മപാലന്‍(സി.പി.ഐ(എം)) – 176, കോട്ടയം – പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – എലിക്കുളം – റോസ്മി ജോബി (എല്‍.ഡി.എഫ് സ്വതന്ത്രന്‍) – 566, ഇടുക്കി – മാങ്കുളം ഗ്രാമപഞ്ചായത്ത് – ആനക്കുളം നോര്‍ത്ത് – സുനീഷ്(സി.പി.ഐ(എം)) – 147, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് – കാന്തല്ലൂര്‍ – ആര്‍. രാധാകൃഷ്ണന്‍(സി.പി.ഐ(എം)) – 150, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് – മണക്കാട് – ഷീന ഹരിദാസ് (എല്‍.ഡി.എഫ് സ്വതന്ത്ര) – 265, എറണാകുളം – നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് – സൊസൈറ്റിപ്പടി – എം. അബ്ദുള്‍ അസീസ് (സി.പി.ഐ(എം) – 270, പാലക്കാട് – കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് – നാട്ടുകല്‍ – വനജ കണ്ണന്‍(ജെ.ഡി.എസ്) – 128, മലപ്പുറം – ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് – കളപ്പാറ – ശഹര്‍ബാന്‍.വി(സി.പി.ഐ(എം) – 106, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി – കീഴ്ച്ചിറ – ശ്യാമള വേപ്പല്ലൂര്‍(സി.പി.ഐ(എം) – 71, കോഴിക്കോട് – കൊടുവള്ളി മുനിസിപ്പാലിറ്റി – വാരിക്കുഴിത്താഴം – അനിത അരീക്കോട്ടില്‍(സി.പി.ഐ(എം) – 306, വയനാട് – മുട്ടില്‍ ഗ്രാമപഞ്ചായത്ത് – മാണ്ടാട് – അബ്ദുള്ള(സി.പി.ഐ(എം)- 177.
യു.ഡി.എഫ് വിജയിച്ചവ: തിരുവനന്തപുരം – കാട്ടാക്കട ഗ്രാമപഞ്ചായത്ത് – പനയംകോട് – ആര്‍.ജോസ്(ഐ.എന്‍.സി) – 67, കല്ലറ ഗ്രാമപഞ്ചായത്ത് – വെള്ളംകുടി – ശിവദാസന്‍(ഐ.എന്‍.സി) – 143, കൊല്ലം – കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് – ഓണമ്പലം – സിന്ധു പ്രസാദ്(ഐ.എന്‍.സി) – 137, ആലപ്പുഴ – മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് – വെട്ടിയാര്‍ – സുരേഷ് കുമാര്‍(ഐ.എന്‍.സി) – 564, കോട്ടയം – തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് – മോര്‍കാട് – മായ മുരളി(ഐ.എന്‍.സി) – 315, മൂന്നിലവ് ഗ്രാമപഞ്ചായത്ത് – ഇരുമാപ്ര – ഡോളി ഐസക് (കെ.സി(എം)) – 64, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – കിടങ്ങൂര്‍ – ജോസ് തടത്തില്‍(കെ.സി(എം)) – 1170, മണിമല ഗ്രാമപഞ്ചായത്ത് – പൂവത്തോലി – ജേക്കബ്.എം.സി(കെ.സി(എം)) – 39, ഇടുക്കി – ഉപ്പുതറ ഗ്രാമപഞ്ചായത്ത് – കാപ്പിപ്പതാല്‍ – നിക്സണ്‍(ഐ.എന്‍.സി) – 268, എറണാകുളം – മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് – നെല്ലാട് – സീബ വര്‍ഗ്ഗീസ്(ഐ.എന്‍.സി) – 627, തൃശൂര്‍ – പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് – കിള്ളിമംഗലം പടിഞ്ഞാറ്റുമുറി – ആസിയ(ഐ.എന്‍.സി) – 183, തൃശൂര്‍ – കോലഴി ഗ്രാമപഞ്ചായത്ത് – കോലഴി നോര്‍ത്ത് – സുരേഷ് കുമാര്‍(ഐ.എന്‍.സി) – 165, തൃശൂര്‍ – പൊയ്യ ഗ്രാമപഞ്ചായത്ത് – പൂപ്പത്തി വടക്ക് – സജിത ടൈറ്റസ്(ഐ.എന്‍.സി)- 42, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് – ചേറ്റുവ – നൗഷാദ് കൊട്ടിലിംങ്ങല്‍(ഐ.എന്‍.സി) – 730, മലപ്പുറം – ആനക്കയം ഗ്രാമപഞ്ചായത്ത് – നരിയാട്ടുപാറ – മുഹമ്മദ് ഹനീഫ(ഐ.യു.എം.എല്‍) – 631, മലപ്പുറം – ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് – വട്ടപ്പറമ്പ് – ഹൈദരാലി(ഐ.യു.എം.എല്‍) – 798, മലപ്പുറം – മംഗലം ഗ്രാമപഞ്ചായത്ത് – കൂട്ടായി ടൗണ്‍ – സി.എം.റ്റി.സീതി(ഐ.യു.എം.എല്‍) – 106.
ബി.ജെ.പി വിജയിച്ചവ: തിരുവനന്തപുരം – മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് – കുഴിവിള – ഹേമ ശേഖരന്‍ – 26, ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പാലിറ്റി – റ്റി.ഡി. അമ്പലം വാര്‍ഡ് – സുരേഷ് കുമാര്‍. വി.എ – 38, ഇടുക്കി – തൊടുപുഴ മുനിസിപ്പാലിറ്റി – മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് – മായ ദിനു – 429, പാലക്കാട് – മലമ്പുഴ ഗ്രാമപഞ്ചായത്ത് – കടുക്കാക്കുന്നം ഈസ്റ്റ് – സൗമ്യ സതീഷ് – 55, കണ്ണൂര്‍ – ധര്‍മ്മടം ഗ്രാമപഞ്ചായത്ത് – കോളനി കിഴക്കേപാലയാട് – ദിവ്യ ചെല്ലാത്ത് – 56.
സ്വതന്ത്രന്‍ വിജയിച്ചത:് കോട്ടയം – കരൂര്‍ ഗ്രാമപഞ്ചായത്ത് – വലവൂര്‍ ഈസ്റ്റ് – രാജേഷ് – 33.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 7 ഉം എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. സ്വതന്ത്രനില്‍ നിന്നും ഒരു സീറ്റ് എല്‍.ഡി.എഫ് നേടി.
ചിറയക്കോട്, ഇടമണ്‍നില, മാര്‍ക്കറ്റ് വാര്‍ഡ്, നെല്ലിയ്ക്കമണ്‍, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാര്‍, മോര്‍കാട്, ഇരുമാപ്ര, കിടങ്ങൂര്‍, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്നും റ്റി.ഡി അമ്പലം വാര്‍ഡ് ബിജെപിയും എല്‍.ഡി.എഫ് സ്വതന്ത്രനില്‍ നിന്ന് വലവൂര്‍ ഈസ്റ്റ് സ്വതന്ത്രനും നേടി.
എല്‍ഡിഎഫ് 24 യുഡിഎഫ് 15 ബിജെപി 4 സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.

Related Articles