തിരുവനന്തപുരം; സംസ്ഥാനത്ത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ 31 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. വെള്ളിയാഴ്ച കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും ഈ തസ്തികകളില്‍ നിയമനം നടക്കുക. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.
എട്ട് ജില്ലകളിലായാണ് പുതിയ 31 തസ്തികകള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്ന എക്‌സൈസ് വകുപ്പിനെ ആധുനികവല്‍ക്കരിക്കേണ്ടത് അനിവാര്യമാണ്. എല്ലാമേഖലയിലും സ്ത്രീശാക്തീകരണം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. വകുപ്പില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മലപ്പുറം-4, കൊല്ലം-6, പത്തനംതിട്ട-4,ആലപ്പുഴ-2, കോട്ടയം-2, പാലക്കാട്-1 എന്നീ ജില്ലകളിലാണ് പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.




