വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നാലരക്കോടി രൂപയുടെ കൊറിയന്‍ സിഗരറ്റ് പിടികൂടി

നിലമ്പൂര്‍ ; ഉരുളക്കിഴങ്ങ് ലോഡില്‍ ഒളിപ്പിച്ചു കടത്തിയ നാലര കോടി രൂപ വിലവരുന്ന വിദേശ നിര്‍മ്മിത സിഗരറ്റ് വഴിക്കടവ് എക്‌സ്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. 4.36 കോടി രൂപ വിലമതിക്കുന്ന 1.50 ലക്ഷം പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. ഉദ്യോഗ്സ്ഥര്‍ ലോഡ് അഴിച്ച് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കണ്ടെത്തിയത്.

ഈ സിഗരറ്റ് ഒരു പാക്കറ്റിന് മുന്നൂറ് രൂപയാണ് വില. ഇന്ത്യയില്‍ ജാര്‍ഖണ്ഡില്‍ നിന്നും ചാവക്കാട്ടേക്കാണ് സിഗരറ്റ് എത്തിക്കുന്നത്്. കൊല്ലത്തെ സ്ഥാപനത്തിന്റെ പേരിലാണ് ലോഡ്. ലോറിയിലുണ്ടായിരുന്ന കൊല്ലം പരവൂര്‍ സ്വദേശികളായ റോയി റോബര്‍ട്ട്, പ്രസീദ് എന്നിവരെ കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് സംഘത്തിന് കൈമാറി. ഈ കേസിന്റെ തുടരന്വേഷണം കസ്റ്റംസ് നടത്തും.

എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ എം ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി അഭിലാഷ്, എന്‍ ബാലു, എം ജംഷീദ്, സി.ടി അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

രാവിലെ പതിനൊന്നരയോടെയാണ് ലോറി ചെക്ക്‌പോസ്റ്റിലെത്തിയത്. പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടു.

Share news
error: Content is protected !!
Scroll to Top