താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവാണ് ബൈക്കിന് മുകളിലേക്ക് പാറകല്ല് ഉരുണ്ട് വീണ് മരിച്ചത്.
ഈ മാസം 16നാണ് ചുരത്തിലെ ആറാം വളവില്‍വച്ച് അപകടമുണ്ടായത്. ഓടുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് മരിക്കുകയും സുഹൃത്ത് അനീസിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഭിനവും അനീസും സഞ്ചരിച്ച ബൈക്കിന് പുറകേ വന്നവരുടെ വാഹനത്തില്‍ ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

മലമുകളില്‍ മരം ഒടിഞ്ഞ് വീണ് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കില്‍ പതിക്കുകയായിരുന്നു. 250 മീറ്റര്‍ മുകളില്‍ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അഭിനനവും അനീസും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ഉരുണ്ടു വന്ന പാറ കല്ലിനൊപ്പം മരിച്ച അഭിനവും സുഹൃത്തും താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളില്‍. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.

അപകടശേഷം ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവ് മരിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top