Section

malabari-logo-mobile

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ) അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : State Eligibility Test (SET) applications are invited

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്‌പെക്ടസും, സിലബസും എല്‍ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

sameeksha-malabarinews

പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒ.ബി.സി. നോണ്‍ക്രീമിലെയര്‍ വിഭാഗ ത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2021 ഒക്ടോബര്‍ 2 നും 2022 ഒക്ടോബര്‍ 20 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 30ന് മുമ്പ് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍ ‘ഓണ്‍ ലൈന്‍’ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 20ന് 5 മണിക്ക് മുന്‍പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!