മലപ്പുറം: കൊണ്ടോട്ടി പുളിക്കല്‍ സ്‌കൂളിലെ അധ്യാപികയെ വീടിനു സമീപത്തെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ എ.എം.എം.ഹൈസ്‌കൂള്‍ അധ്യാപിക പ്രീതകുമാരി ( 52 ) ആണ് മരിച്ചത്. സിയാംകണ്ടത്തിനു സമീപം തൊ
ട്ടിയാമ്പാറയിലെ വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം കൊട്ടാരക്കര കുടവെട്ടൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും നടത്തിയ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം സിയാം കണ്ടത്തെ വീട്ടിലെത്തിച്ച ശേഷം കൊട്ടാരക്കര കുടവെട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങല്‍ പറമ്പ് സ്‌കൂളിലെ അധ്യാപകനായ എസ്.ചന്ദ്രബാബുവാണ് ഭര്‍ത്താവ്.



