ദില്ലി:മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം രാജിവെച്ചു. അദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന കത്ത് രാജ്യസഭ ഉപാധ്യക്ഷന് കൈമാറി.
ഒരാള്‍ ഒരു പാര്‍ട്ടി പദവി എന്ന ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത തീരുമാനം പാര്‍ട്ടി നയം പാലിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജിവെച്ച സാഹചര്യത്തില്‍ പകരം പി.ചിദംബരം ,ദ്വിഗ്വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരിലാരെങ്കിലും ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.




