Section

malabari-logo-mobile

സംസ്ഥാന ബജറ്റ് ഇന്ന് ;ജനപ്രിയവും ജനക്ഷേമകരവുമായ ബജറ്റിന് സാധ്യത

HIGHLIGHTS : തിരുവനന്തപുരം : നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും.സംസ്ഥാനത്തിന്റെ ദീര...

തിരുവനന്തപുരം : നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും.സംസ്ഥാനത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് പാതതെളിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം തുടങ്ങും. ഈ സര്‍ക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന.

sameeksha-malabarinews

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികള്‍ ബജറ്റിലുണ്ടാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!