Section

malabari-logo-mobile

‘അങ്ങോട്ട് മാറിനില്‍ക്ക്’; ഡ്യൂറന്റ് കപ്പ് സമ്മാനദാന ചടങ്ങില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണര്‍

HIGHLIGHTS : 'stand aside'; Bengal Governor rejected Chhetri at the Durant Cup award ceremony

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ച് ബംഗളൂരു കിരീടം നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും ഗോള്‍ നേടിയ മുംബൈ സിറ്റിക്കെതിരെ ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയത്. അപുയയുടെ വകയായിരുന്നു മുംബൈയുടെ ഗോള്‍.

ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ അയ്യര്‍, ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി ഫോട്ടോയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ട്രോഫി നല്‍കുന്ന ചടങ്ങിലാണ് സംഭവം. ഗവര്‍ണര്‍ ഛേത്രിക്ക് തൊട്ടുപിറകിലായിരുന്നു. ഛേത്രി ട്രോഫിയേറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ ഛേത്രിയോട് മാറിനില്‍ക്കാന്‍ പറയുകയും തോളില്‍ പിടിച്ച് പിന്നിലേക്ക് തള്ളുന്നതും വീഡിയോയില്‍ കാണാം.

sameeksha-malabarinews

ഈ സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാളായ ഛേത്രിയെ ബഹുമാനിക്കണമായിരുന്നുവെന്ന് ധാരാളം പേര്‍ ട്വീറ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!