പരപ്പനങ്ങാടി: ചെട്ടിപ്പടി ഗവ. സ്‌പെഷ്യല്‍ ടീച്ചര്‍ ട്രെയിനിങ്ങ് സെന്ററില്‍ 2022 – 2024 ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡുക്കേഷന്‍ ബാച്ചിലേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ താഴെപറയന്ന രേഖകള്‍ സഹിതം 20.09.202 ചൊവ്വ വൈകീട്ട് 5 മണിക്ക് മുമ്പായി അവര്‍ക്ക് അനുവദിച്ചിട്ടുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
. AlOAT 2022 നായി സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് .
. അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റ് ഔട്ട്
.സ്‌കോര്‍ കാര്‍ഡ്
അവസാനം പഠിച്ച വിദ്യാലയത്തില്‍ നിന്ന് ലഭിച്ച TC
. SSLC, Plus Two മാര്‍ക്ക് ലിസ്റ്റ് ഒറിജിനലും, രണ്ട് വീതം ഫോട്ടോകോപ്പിയും
. ഏറ്റവും പുതിയ ഫോട്ടോ 2 എണ്ണം
.ആധാര്‍കാര്‍ഡിന്റെ ഫോട്ടോ കോപ്പി .
റിസര്‍വ് വിഭാഗത്തില്‍ ഉള്ളവരാണെങ്കില്‍ ജാതി തെളിയിക്കുന്നതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി എന്നിവ ഹാജരാക്കണം.
രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചവര്‍ 26.09.2022 തിങ്കളാഴ്ച്ച വൈകീട്ടിനകം പ്രവേശന നടപടികള്‍ പൂര്‍ത്തികരിക്കണം.
ആദ്യ റൗണ്ടിലും തുടര്‍ന്നുള്ള റൗണ്ടിലും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍, ഓപ്പണ്‍ റൗണ്ടില്‍ 28.09.2022 ബുധനാഴ്ച്ച വരെ അഡ്മിഷന്‍ അനുവദിക്കും.
വിശദവിവരങ്ങള്‍ക്ക് :96336 75679, 6235313800, 8606584430




