Section

malabari-logo-mobile

കാര്‍ഷിക ബില്ലിനെതിരെ പകലന്തി പ്രക്ഷോഭവുമായി എസ്എസ്എഫ്

HIGHLIGHTS : SSF launches day-to-day agitation against Agriculture Bill

തിരൂരങ്ങാടി:കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എസ്എഫ്. ഇതിന്റെ ഭാഗമായി കക്കാട് 48 മണിക്കൂര്‍ പകലന്തി പ്രക്ഷോഭത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് മമ്പുറം മഖാം സിയാറത്തോടെയാണ് പകലന്തി പ്രക്ഷോഭം ആരംഭിച്ചത്.

പരപാടി എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സികെ റാശിദ് ബുഖാരി പതാക ഉയര്‍ത്തി .സംസ്ഥാന സെക്രട്ടറി ശരീഫ് നിസാമിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി അശ്ഹര്‍ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്നതും, ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അടിമപ്പെടുത്തുന്നതുമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാശിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ സിഎന്‍ ജാഫര്‍,ഹാമിദലി സഖാഫി, നിയാസ് കോഴിക്കോട്,എസ് വൈ എസ് ജില്ലാ പ്രസി സണ്ട് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍, സിദ്ദീഖലി തിരൂര്‍, ബശീര്‍ ഓമാനൂര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!