വടിവാള്‍ വിനീത് പിടിയില്‍

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍.നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ചടയമംഗലത്തു നിന്ന് മോഷ്ടിച്ചകാറില്‍ കടന്നുകളയവെയാണ് ഇയാളെ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്.

എറണാകുളം മുതല്‍ കന്യാകുമാരിവരെ നിരവധി മോഷണകേസുകളിലെ പ്രതികളായ
മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന മോഷണ സംഘത്തിന്റെ നേതാവാണ് വിനീത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്നേ മോഷണം തൊഴിലാക്കിയ വിനീത് , ഷിന്‍സയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ഇരുവരും ചോര്‍ന്ന് മോഷണം നടത്തിവരികയുമായിരുന്നു. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്.

രണ്ടുവര്‍ഷത്തോളം ജുവൈല്‍ ഹോമില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് പിടിയിലായ സമയങ്ങളില്‍ തടവ് ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം അവസാനത്തില്‍ വിനീത്, മിഷേല്‍,ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ നിന്നും വിനീതും മിഷേലും രക്ഷപ്പെടുകയായിരുന്നു.കോവിഡ്‌കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം നിരവധി കവര്‍ച്ചകളാണ് ഇവര്‍ നടത്തിയത്. തിങ്കളാഴ്ച മിഷേലിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ന് ചെങ്ങന്നൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വള്ളിക്കുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ബൈക്കിലെത്തിയ വിനീത് തടയുകയും വടിവാള്‍ കാണിച്ച് സ്വര്‍ണമാല, മോതിരം ,മൊബൈല്‍ ഫോണ്‍,ക്യാമറ എന്നിവ തട്ടിയെടുക്കുകയും ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നുകളയുകയുമായിരുന്നു. പിന്നീട് ഈ കാര്‍ ഉപോക്ഷിച്ച നിലയില്‍ കൊല്ലം ചിന്നക്കടയില്‍ നിന്ന് കണ്ടെത്തി. പെട്രോള്‍ പമ്പിലെത്തി കത്തികാണിച്ച് പണം തട്ടാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റൊരു വാഹനം പെട്രോള്‍ പമ്പിലേക്ക് എത്തിയതോടെ പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടും. ഉടനെ കിളിമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസിനെ വട്ടം കറക്കിയ വിനീത് പിടിയിലായത്. ചടയമംഗലത്തു വെച്ചാണ് മോഷ്ടിച്ച കാറുമായി പ്രതി പിടിയിലായത്.

Share news
error: Content is protected !!
Scroll to Top