Section

malabari-logo-mobile

കൊവിഡ് -19ന്റെ വ്യാപനം; ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

HIGHLIGHTS : spread of covid-19; Saudi Ministry of Health to take booster dose

സൗദി: പല രാജ്യത്തും കൊവിഡ് -19ന്റെ വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌യുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന നിര്‍ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ള പൗരന്മാരോടും താമസക്കാരോടും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആണ് സൗദി നിര്‍ദേശിച്ചിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടൊണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രണ്ടു മാസമോ അതില്‍ കൂടുതലോ സമയം ആയി നിങ്ങള്‍ രണ്ടാമത്തെ വാക്‌സില്‍ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 12 വയസും അതിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്റെ പുതുക്കിയ ഡോസ് ലഭിക്കുമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അപോയിന്റ്‌മെന്റ് ‘മൈ ഹെല്‍ത്ത്’ ആപ്ലിക്കേഷന്‍ വഴിയാണ് എടുക്കേണ്ടത്. വാക്‌സിന്റെ ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അപോയിന്റ്‌മെന്റ് ലഭിക്കുന്നതാണ്.

sameeksha-malabarinews

പ്രതിരോധശേഷി കുറഞ്ഞവര്‍, വിട്ടുമാറാത്ത അസുഖങ്ങല്‍ ഉള്ളവര്‍, പ്രായമായവര്‍, വൈറസ് പടരാന്‍ കൂടുതല്‍ സാധ്യതയുള്ള ജോലിക്കാര്‍ ണ്ട് മാസത്തിനുള്ളില്‍ മുന്‍ വാക്‌സീന്‍ ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ റീ ആക്ടിവേഷന്‍ ഡോസ് സ്വീകരിക്കണം. ഇപ്പോള്‍ നല്‍കുന്ന വാക്‌സിന്‍ കൊവിഡ് 19ന്റെ പുതിയ വകഭേദത്തിനെതിരെയുള്ളവയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് അണുബാധ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഇത് മികച്ച സംരക്ഷണം നല്‍കും എന്നാണ് സൗദി ആരോഗ്യമന്ത്രാലയം ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!