പത്തനംതിട്ട: വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റ് ജില്ലയില്‍ ഉടനീളം കനത്ത നാശം വിതച്ചു. അടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ മുകളിലെ നിലയുടെ വലിയ ഗ്ലാസ് കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണപ്പോള്‍ തലനാരിഴക്കാണ് സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത്. മല്ലപ്പള്ളി, റാന്നി, അടൂര്‍, പന്തളം എന്നിവിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യതി തകരാര്‍ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിന് പിന്നാലെയാണ് വീണ്ടും അപകടങ്ങള്‍ ഉണ്ടായത്.
കാറ്റിലും മഴയിലും അടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ ഗ്ലാസ് റോഡിലേക്ക് തകര്‍ന്ന് വീണപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവരുടെ തൊട്ടുമുന്നിലായിരുന്നു വലിയ ഗ്ലാസ് വന്ന് പതിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




