Section

malabari-logo-mobile

സ്പോർട്സ് സ്കൂൾ സെലക്ഷൻ

HIGHLIGHTS : Sports School Selection

സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ സെലക്ഷൻ ട്രയൽസിനോടൊപ്പം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് 7, 8 പ്ലസ് വൺ എന്നീ കോഴ്സുകളിലേക്കുള്ള സെലക്ഷനും 2024 ജനുവരി 10 മുതൽ വോളിബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ,

തയ്‌ക്കൊണ്ടോ, റെസ്‌ലിങ് എന്നീ കായിക ഇനങ്ങളിലായി നടത്തുന്നു.

sameeksha-malabarinews

ജനുവരി 10ന് പോലീസ് പരേഡ് ഗ്രൗണ്ട് കണ്ണൂർ ആൻഡ് ഗവ. ഹൈസ്കൂൾ അടിമാലി, ജനുവരി 11ന് ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം & ന്യുമാൻ കോളജ് തൊടുപുഴ, ജനുവരി 12ന് എം.ജി കോളജ്, ഇരിട്ടി, & യു.സി കോളജ് ആലുവ, ജനുവരി 13ന് ഗവ. കോളജ് മടപ്പള്ളി & ഗവ. ഡി.വി.എച്ച്.എസ് ചാരമംഗലം, ആലപ്പുഴ, ജനുവരി 14ന് വയനാട് ഡിസ്ട്രിക്ട് സ്റ്റേഡിയം കൽപ്പറ്റ & മുനിസിപ്പൽ സ്റ്റേഡിയം പാലാ, ജനുവരി 15ന് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് കോഴിക്കോട് & സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, ജനുവരി 16ന് കോട്ടപ്പടി സ്റ്റേഡിയം, മലപ്പുറം & മുനിസിപ്പൽ സ്റ്റേഡിയം പത്തനംതിട്ട, ജനുവരി 17ന് മുൻസിപ്പൽ സ്റ്റേഡിയം, നിലമ്പൂർ & ആശ്രമം മൈതാനം, കൊല്ലം, ജനുവരി 18ന് മെഡിക്കൽ കോളജ് ഗ്രൗണ്ട്, പാലക്കാട് & ജി.വി രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം, ജനുവരി 19ന് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട & മുൻസിപ്പൽ സ്റ്റേഡിയം നെയ്യാറ്റിൻകര എന്നിങ്ങനെയായിരിക്കും സെലക്ഷൻ സമയക്രമം.

സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആധാർ കാർഡ്, 2 പാസ്പോർട്ട് ഫോട്ടോഗ്രാഫ്, സ്പോർട്സ് ഡ്രസ് സഹിതം മേൽ സൂചിപ്പിച്ച ഏതെങ്കിലും സെന്ററിൽ അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് dsya.kerala.gov.in, sportscouncil.kerala.gov.in എന്നീ വെബ്സൈറ്റുൾ സന്ദർശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!