പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ഇടിമിന്നലേറ്റ് വീടിന്റെ സണ്‍ഷേഡ് തകരുകയും ഇലക്ട്രിസിറ്റി റീഡിംഗ്മീറ്റര്‍ കത്തുകയും തെങ്ങിന് തീപിടിക്കുകയും ചെയ്തു.ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൊടപ്പാളി വേളക്കാടന്‍ ഷരീഫിന്റെ വീട്ടിലാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. തീപിച്ച തെങ്ങിലെ തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടതായി ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പറഞ്ഞു.
തോട്ടത്തില്‍ വല്‍സന്റെ വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.
ഉള്ളണം ഭാഗത്തും തെങ്ങിന് തീപിടിച്ചതായി വിവരമുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




