അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോകറി വീട്ടിലേക്ക് ഇടിച്ചുകയറി വീട് പൂര്‍ണമായി തകര്‍ന്നു;2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: അമിതവേഗതിയിലെത്തിയ കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി ശ്യാം വിശ്വാസിന്റെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. ലോറി വീടിനുനേരെ വരുന്നത് കണ്ട് ശ്യാമും ഭാര്യയും രണ്ട് മക്കളും പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top