തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂട്ടറില്‍നിന്ന് വീണ് യുവതിക്ക് പരിക്ക്

തൃശൂര്‍ : തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്.

തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത്. തലക്ക് ആണ് പരിക്ക്. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top