കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ചെന്നൈയില്‍

ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.

സി പി എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എംബി രാജേഷും എം എ ബേബിയും സന്ദര്‍ശിച്ചിരുന്നു.

ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്.

Share news
error: Content is protected !!
Scroll to Top