പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട കിണറ്റിലേക്ക് മറിഞ്ഞു, 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോയമ്പത്തൂര്‍: തൊണ്ടമാത്തൂരില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ കിണറിലേക്ക് മറിഞ്ഞാണ് അപകടം. കോയമ്പത്തൂര്‍ സ്വദേശികളായ ആദര്‍ശ്, രവി, നന്ദന്‍, എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂര്‍ ശിരുവാണി റോഡിലെ സെലിബ്രിറ്റി ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കിണിറ്റിലേക്ക് മറിയുകയായിരുന്നു.

20 അടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കാര്‍ മറിഞ്ഞത്. മൃതദേഹം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top