HIGHLIGHTS : Speech Therapist Vacancy
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ശ്രുതിതരംഗം പദ്ധതിക്ക് കീഴില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യതകള്‍: ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ പി.ജി ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ ഹാജരാകണം. ശമ്പളം 22,290/-പ്രായപരിധി 21-35 ( നിയമാനുസൃത വയസ്സിളവ്). കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2350216 , 2350200

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു