കാര്‍ഷിക നിയമ ഭേദഗതിക്കെതിരായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും

തിരുവനന്തപുരം : കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ സംസഥാന നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. രാവിലെ 9 മണിക്കാണ് സമ്മേളനം. മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും.

പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക. കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്തില്ല.

യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുമെങ്കിലും ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ എതിര്‍ക്കും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യ സമ്മേളനം കൂടിയാണിത്.

 

Share news
error: Content is protected !!
Scroll to Top