
തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി ഇന്നലെ അധികാരമേറ്റ ടി.വിജിത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെയാണ് സംഭവം. തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശിയാണ്.ആദ്യം ചേളാരി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
തേഞ്ഞിപ്പലം പഞ്ചായത്ത് 11 -ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




