തിരുവനന്തപുരം കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഐക്യകണ്‌ഠേനെ പ്രമേയം പാസ്സാക്കി കേരള നിയമസഭ. ബിജെപി എംഎല്‍എ ഒ രാജഗോപാലന്‍ കേന്ദ്രനിയമത്തെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിച്ചെങ്ങിലും വോട്ടെടുപ്പില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അദ്ദേഹം അനുകൂലിച്ച് വോട്ട് ചെയ്‌തു.
കോര്‍പ്പറേറ്റ് അനുകൂല പുതിയ കാര്‍ഷികനിയമങ്ങള്‍ ഉപഭോക്ത സംസ്ഥാനമായ കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന് മുഖ്യമന്ത്രി പ്രമേയചര്‍ച്ചയില്‍ സംസാരിച്ചു. നിയമഭേദഗതികള്‍ പിന്‍വലിക്കണെമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
ഒ രാജഗോപാലന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തോടെ വെട്ടിലായത് ബിജെപിയാണ്. കേരളത്തിലെ തങ്ങളുടെ ഏക എംഎല്‍എ നരേന്ദ്രമോദി കൊണ്ടുവന്ന ഒരു നിയമത്തിനെതിരെ നിയമസഭയില്‍ വോട്ട് ചെയ്‌തത് വരുംദിവസങ്ങളില്‍ ബിജെപ്പിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
രാജോഗോപാലിന്റെ പ്രസ്‌താവന കേട്ടിട്ടില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആദ്യപ്രതികരണം. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.




