പരപ്പനങ്ങാടിയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപ്പൊരി;തൊട്ടടുത്ത പറമ്പില്‍ തീപിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ശാന്തിനഗറില്‍ കൂരിയില്‍ അമ്പലത്തിന് സമീപം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുണ്ടായ തീപ്പൊരിയെ തുടര്‍ന്ന് സമീപത്തെ പറമ്പില്‍ തീപിടിച്ചു. കുപ്പാച്ചന്‍ സഫ് വാന്‍, കുപ്പാച്ചന്‍ റഷീദ് എന്നിവരുടെ പറമ്പിലാണ് തീപിടിച്ചത്.
തീപടര്‍ന്നു പിടിച്ചതോടെ സമീപത്തെ താമസക്കാരായ ചമ്മഞ്ചേരി വേണുഗോപാല്‍, ചമ്മഞ്ചേരി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീണയ്ക്കുകയായരുന്നു.

തീപിടുത്തത്തില്‍ ഇരുപ്പതോളം തെങ്ങിന്‍ തൈകള്‍, കവുങ്ങ്, വാഴ എന്നിവയും മോട്ടോര്‍ ഷെഡും നശിച്ചു.

പരപ്പനങ്ങാടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ട്രാന്‍സ്‌ഫോര്‍മര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി

 

 

 

Share news
error: Content is protected !!
Scroll to Top