കോഴിക്കോട് : ലഹരിക്ക് അടിമയായ മകന്‍ ഉമ്മയെ വെട്ടികൊലപ്പെടുത്തി.അടിവാരം 30 ഏക്കര്‍ കായിക്കല്‍ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. മകന്‍ ആഷിഖ്(25)ആണ് ഉമ്മയെ കൊലപ്പെടുത്തിയത്. കോഴിക്കോട് താമരശേരിയിലാണ് ഇന്ന് ഉച്ചയോടെ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ബ്രെയിന്‍ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷന്‍ സെന്ററിലായിരുന്ന മകന്‍ ഉമ്മയെ കാണാന്‍ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. നാട്ടുകാര്‍ ഇവിരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




